Indian History - Medieval India, Arab Invasion - Part 1


അറബികളുടെ ആദ്യ സിന്ധ് ആക്രമണം ?
A D 712


അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ?
മുഹമ്മദ്‌ ബിന്‍ കാസിം

സിന്ധ് ആക്രമണത്തിന് കാസിമിനെ അയച്ച ഇറാഖിലെ ഗവര്‍ണര്‍ ?
അല്‍ ഹജാജ് ബിന്‍ യൂസഫ്‌

മുഹമ്മദ്‌ ബിന്‍ കാസിം വധിച്ച സിന്ധിലെ ഭരണാധികാരി?
ദാഹിര്‍

എവിടെ വച്ചാണ് കാസിം ദാഹിരിനെ വധിച്ചത് ?  
റാവല്‍

എ ഡി 1001 - ല്‍ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ്‌ ഗസ്നി

എ ഡി 1025 - ല്‍ സോമനാഥ ക്ഷേത്രം ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ്‌ ഗസ്നി

സോമനാഥ ക്ഷേത്രം പുതുക്കി പണിത ഭരണാധികാരി?
ഭിമ I

17 തവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ്‌ ഗസ്നി

ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യന്‍ ഭരണാധികാരി?
ജയപാലന്‍

ജയപാല രാജാവിന്‍റെ രാജവംശം ?
ഷാഹി വംശം

ഗസ്നിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത ചരിത്രകാരന്‍ ?
ഫിര്‍ദൌസി

ഫിര്‍ദൌസിയുടെ പ്രശസ്തമായ കൃതി ?
ഷാനാമ

' പേര്‍ഷ്യന്‍ ഹോമര്‍ ' എന്നറിയപ്പെടുനത്‌?
ഫിര്‍ദൌസി

ഗസ്നിയുടെ കൊട്ടാരം അലങ്കരിച്ചിരുന്ന പണ്ഡിതന്‍ ?
അല്‍ബറുണി

അല്ബറുണിയുടെ പ്രശസ്തമായ കൃതി ?
താരിഖ് - ഉല്‍ - ഹിന്ദ്‌

കാശ്മീര്‍ കീഴടക്കിയ ഗസ്നിയുടെ മകന്‍?
മസൂദ്

എ ഡി 1175 - ല്‍ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ്‌ ഗോറി

'മോയിസുദ്ദിന്‍ മുഹമ്മദ്‌ ബിന്സാ' എന്ന പേരില്‍ അറിയപ്പെടുന്നത്?
മുഹമ്മദ്‌ ഗോറി

ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി?
മുഹമ്മദ്‌ ഗോറി

മുഹമ്മദ്‌ ഗോറി പരാജയപ്പെടുത്തിയ ഡല്‍ഹിയിലെ ഭരണാധികാരി?
പ്രിഥ്വിരാജ് ചൌഹാന്‍

പ്രിഥ്വിരാജ് ചൌഹാന്‍ മുഹമ്മദ്‌ ഗോരിയെ പരാജയപ്പെടുത്തിയ യുദ്ധം?
ഒന്നാം തരൈന്‍ യുദ്ധം

മുഹമ്മദ്‌ ഗോറി പ്രിഥ്വിരാജ് ചൌഹാനെ പരാജയപ്പെടുത്തിയ യുദ്ധം?
രണ്ടാം തരൈന്‍ യുദ്ധം            

തരൈന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന

മുഹമ്മദ്‌ ഗോറി ഇന്ത്യയില്‍ ആദ്യം പിടിച്ചടക്കിയ സ്ഥലം ?
മുള്‍ട്ടാന്‍

മുഹമ്മദ്‌ ഗോറി ഇന്ത്യയിലേക്ക്‌ കടക്കാന്‍ തിരഞ്ഞെടുത്ത പാത?
കൈബര്‍ ചുരം

ഡല്‍ഹി ഭരിച്ചിരുന്ന അവസാനത്തെ ഹിന്ദു രാജാവ് ?
പ്രിഥ്വിരാജ് ചൌഹാന്‍

'രായപിതൊറ' എന്നറിയപ്പെട്ടിരുന്ന രാജാവ്?
പ്രിഥ്വിരാജ് ചൌഹാന്‍

പ്രിഥ്വിരാജ് ചൌഹാന്റെ ആസ്ഥാന കവി?
ചന്ദ്ബര്ദായി

ചന്ദ്ബര്ദായിയുടെ പ്രശസ്തമായ കൃതി ?
പ്രിഥ്വിരാജ് റാസോ

യുദ്ധത്തില്‍ പരാജയപെട്ടാല്‍ രജപുത്ര സ്ത്രികള്‍ കൂട്ടമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?
ജോഹാര്‍

thumbnail
Shin Syamalan

0 comments