കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ 2020

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.

മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ :-

മികച്ച ചിത്രം – വാസന്തി
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻ – സൂരജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)
മികച്ച നടി – കനി കുസൃതി (ബിരിയാണി)
സ്വഭാവ നടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
സ്വഭാവ നടി – സ്വാസിക (വാസന്തി)
മികച്ച ബാല താരം – വാസുദേവ് സജീഷ് മാരാർ
ഛായാഗ്രാഹകൻ – പ്രതാപ് നായർ
മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്
സംഗീത സംവിധായകൻ – സുശീൽ ശ്യാം
പിന്നണി ഗായകൻ – നജീം അർഷാദ്
ഗായിക – മധുശ്രീ നാരായണൻ
ചിത്ര സംയോജകൻ –  കിരൺ ദാസ്
ശബ്ദ മിശ്രണം – കണ്ണൻ ഗണപതി
പ്രത്യേക ജൂറി പരാമർശം – നിവിൻ പോളി (മൂത്തോൻ)

 

 


thumbnail
Shin Syamalan

0 comments