എന്‍റെ കേരളം ഹൈടെക്'; എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനം

സ്‌കൂളുകൾ സമ്പൂർണ ഡിജിറ്റലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ ഡിജിറ്റൽ സ്‌കൂൾ നാടിന്‌ സമർപ്പിച്ചു.  'എന്‍റെ കേരളം ഹൈടെക് ആയി' എന്ന ക്യാപ്ഷനോടെയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം സംസ്ഥാനം ആഘോഷിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ്‌ മുറി, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരിച്ചതായി  ‌ ഓൺലൈനിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു‌. ഇതോടെ കേരളത്തിലെ 41 ലക്ഷം വിദ്യാർഥികൾ ഡിജിറ്റൽ പൗരന്മാരായി. കിഫ്ബി ധനസഹായത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കൈറ്റാണ്‌ പദ്ധതി നടപ്പാക്കിയത്‌.


thumbnail
Shin Syamalan

0 comments